അന്തർജില്ലാ ടൂർണമെന്റില്‍ കണ്ണൂരും മാസ്റ്റേഴ്സ് ജില്ലാ ടൂർണമെന്റില്‍ തൃശൂർ ചാമ്പ്യന്മാരായി.
മിശ്രിഫ് : കെഫാക് അന്തർജില്ലാ ടൂർണമെന്റില്‍ കണ്ണൂർ ചാമ്പ്യന്മാരായി. ഒമ്പത് ജില്ലകൾ പങ്കെടുത്ത അന്തർജില്ലാ ടൂർണമെന്റിൽ എതിരില്ലാത്ത രണ്ടു ഗോളിന് തൃശൂരിനെ തോൽപ്പിച്ചാണ് കണ്ണൂർ കിരീടം നേടിയത്. തിങ്ങി നിറഞ്ഞ ഗാലറിയിൽ ആവേശം...
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് ജഹ്‌റ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് : 2019 - 2020 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ജഹ്‌റ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രബീഷ്. ബി - പ്രസിഡണ്ട്, അനൂപ് കുമാർ - വൈസ് പ്രസിഡണ്ട്, സിബി ഉള്ളാട്ടിൽ - സെക്രട്ടറി, റിജോ കുന്നുമ്മൽ - ജോയന്റ് സെക്രട്ടറി, ബാസിത് ബിൻ ഹമീദ് - ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ജഹ്‌റ ഏരിയ പ്രതിനിധികളായി റിഷി ജേക്കബ്, ജാവേദ് ബിൻ ഹമീദ്, ഷംസുദ്ധീൻ.ടി.കെ, ഫൈസൽ.കെ എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.
മഹിളാവേദി ജഹ്‌റ ഏരിയ ഭാരവാഹികളായി മിസ്‌ന...
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി .
ജലീബ് : മാവേലിക്കര അസോസിയേഷൻ കുവൈറ്റ് മുൻ പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി . ഇരുപത്തിയാറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫിലിപ്പ്...
കല കുവൈറ്റ് അബു ഹലീഫ മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഫഹാഹീൽ ഷിഫ അൽ ജസീറ ക്ലിനിക്കിന്‍റെ സഹകരണത്തോടെ അബുഹലീഫയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പുകളിൽ താമസിക്കുന്ന സാധാരണക്കാരായ...
പൽപക് പിക്നിക് അഹമദിയിൽ വെച്ച് നടത്തി
കുവൈറ്റിലെ പാലക്കാടുക്കാരുടെ കൂട്ടായ്മ ആയ പാലാക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്(പൽപക് ) സംഘടപ്പിച്ച പിക്നിക് ജനപങ്കാളിത്തം കൊണ്ടും വൈവിദ്യമായ വിനോദ പരിപാടികൾ കൊണ്ടുംശ്രദ്ധേയമായി.
അഹമദി കെ.ഒ.സി ഗ്രാർഡനിൽ വച്ച് എപ്രിൽ 7 നു വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ചപിക്നിക്കിന്റെ ഉത്ഘാടനം പൽപക് പ്രസിഡന്റെ പി. എൻ. കുമാർ നിർവഹിക്കുക ഉണ്ടായി.
സുരേഷ് മാധവൻ, പ്രേംരാജ്, സുരേഷ് പുളിക്കൽ, T.M മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം നടത്തുക ഉണ്ടായി.
ഒഐസിസി കുവൈറ്റ് സാൽമിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു
ഒഐസിസി സാൽമിയ ഏരിയയുടെ ആഭ്യമുഖ്യത്തിൽ സാൽമിയ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സംഘടിപ്പിച്ചു . ഏരിയ കൺവീനർ ജോമോൻ കോയിക്കരയുടെ ആദ്യക്ഷതയിൽ സാൽമിയയിൽ നടന്ന യോഗം നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം...
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ‘കിഴക്കിന്റെ വെനീസ് ഉത്സവ് 2019’ അരങ്ങേറി
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് മൂന്നാം വാർഷീക ആഘോഷം കിഴക്കിന്റെ വെനീസ് ഉത്സവ് 2019 വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ മറീനാ ഹാളിൽ അരങ്ങേറി. ചെണ്ടമേളവും വഞ്ചിപ്പാട്ടും വനിതാവേദിയുടെയും കുട്ടികളുടെയും താലപ്പൊലിയും...
ഫോക്ക് ട്രസ്റ്റ് രൂപീകരിച്ചു
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) പ്രവർത്തനങ്ങൾ നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ആസ്ഥാനമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർചാരിറ്റബിൾ ട്രസ്റ്റ് (ഫോക്ക് ട്രസ്റ്റ് ) രൂപീകരിച്ചു. താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.
2019 മാർച്ച് 31ന് ഞായറാഴ്ച പഴയങ്ങാടിയിൽ വെച്ച് ചേർന്ന യോഗത്തിൽ ശ്രീ വിജയൻ അരയമ്പത് സ്വാഗതം ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ശ്രീ ബാബു നന്ദി പ്രകാശിപ്പിച്ചു.
ഫോക്ക് ട്രസ്റ്റ് ഭാരവാഹികൾ :
ചെയർമാൻ : ശ്രീ ഓമനക്കുട്ടൻ കെ
വർക്കിംഗ് ചെയർമാൻ : ശ്രീ ദിനേശ് ഐ വി
സെക്രട്ടറി : സേവ്യർ ആന്റണി
ജോയിന്റ് സെക്രട്ടറി : ശ്രീ വിജയൻ അരയമ്പത്
ട്രെഷറർ : വിനോജ് കുമാർ
ജോയിന്റ് ട്രെഷറർ : ശ്രീ രാഘവൻ ടി കെ
പ്രവാസ ജീവിതം മതിയാക്കിയ ഫോക്കിന്റെ മുൻ ഭാരവാഹികൾ, പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരടക്കംനിരവധി ആളുകൾ ആദ്യയോഗത്തിൽ സംബന്ധിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് ചേക്കേറിയ ഫോക്ക്കുടുംബംങ്ങങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്നുള്ള ഉദ്ദേശത്തോടെ ആണ് ഫോക്ക് ട്രസ്റ്റ് രൂപീകൃതമായത്.
യഥാർത്ഥ ബദൽ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്
കുവൈത്ത്: ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാറിനെതിരെയും ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും യഥാർത്ഥ രാഷ്ട്രീയ ബദൽ എന്ന മുദ്രാവാക്യമുയർത്തുന്ന എസ് ഡി പി ഐക്ക്...
യഥാർത്ഥ ബദൽ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്
കുവൈത്ത്: ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാറിനെതിരെയും ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും യഥാർത്ഥ രാഷ്ട്രീയ ബദൽ എന്ന മുദ്രാവാക്യമുയർത്തുന്ന എസ് ഡി പി ഐക്ക്...
ജൂൺ ഒഫീഷ്യൽ ട്രൈലെർ
June Official Trailer | Rajisha Vijayan | Ahammed Khabeer | Vijay Babu | Friday Film House
തൊടുപുഴയിൽ മർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരിച്ചു
കൊച്ചി: അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്...
അര്ജന്റീന ഫാൻസ് കാട്ടൂർക്കടവ് – ട്രൈലെർ
Watch the Official Trailer of 'Argentina Fans Kaattoorkadavu', an upcoming Malayalam movie directed by Midhun Manuel Thomas starring Kalidas Jayaram and Aishwarya Lekshmi in...
മാവേലിക്കര ഫെസ്റ്റ് 2019 ഫ്ലെയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി :മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (MPAK) മാവേലിക്കര ഫെസ്റ്റ് 2019 “താരകപെണ്ണാളേ” എന്നപ്രോഗ്രാമിന്റെ ഫ്ലയർ,റാഫിൾ കൂപ്പൺ എന്നിവ റിലീസ് ചെയ്തു . പ്രസിഡന്റ് സക്കീർ പുത്തൻ പാലത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ റീജൻസി ആഡിറ്റോറിയത്തിൽ വെച്ച് വെള്ളിയാഴ്ച കൂടിയനിർവാഹകസമിതി യോഗത്തിൽ വോയിസ് കുവൈറ്റിന്റെ രക്ഷാധികാരി പി.ജി.ബിനു കുവൈറ്റിലെ പ്രശ്സ്ഥ സംഗീത സംവിധായകൻജോയ് നന്ദനത്തിനു നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.
ഏപ്രിൽ 25 വ്യാഴം വൈകിട്ട് നാലു മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വച്ച് നടക്കുന്ന ഫെസ്റ്റിൽ വിവിധകലാപരുപാടികൾ അരങ്ങേറും. കുവൈറ്റിൽ ആദ്യമായി എത്തുന്ന നാടൻ പാട്ടിന്റെ കുലപതി ശ്രി സത്യൻ കോമല്ലൂർ ആണ് മുഖ്യ അതിഥി. കുവൈറ്റ് പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. യോഗത്തിൽ ഇബ്രാഹിം കുട്ടി,പ്രകാശ് ചുനക്കര, സിതോജ് പി തോമസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി മനോജ് റോയ് സ്വാഗതവും ട്രഷറർ വിജോ പി. തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
കോട്ടയം ഫെസ്റ്റ് 2019 ഫ്‌ളൈർ,റാഫിൾ കൂപ്പൺ പ്രകാശനം
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്(കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷം ഏപ്രിൽ 26വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളിൽ നടത്തുന്നു.പരിപാടിയുടെ ഫ്‌ളൈർ,റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ പോപ്പിൻസ്...
ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ അവധിക്കാല ക്യാമ്പ് 21-22 തീയതികളിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ കൂട്ടായ്മയായ ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ എന്ന പേരിൽ മാർച്ച് 21-22 തീയതികളിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ...
മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത് കെ.എം.സി.സി. കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനവും സംസ്ഥാന-ജില്ല ഭാരവാഹികൾക്കുള്ള സ്വികരണവും സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തിൽ സുബൈർ അഹമദിന്റെ ഖിറാഹത്തോടെ ആരംഭിച്ച സമ്മേളനത്തിൽ കബീർ...
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് കണ്ണുർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) – മെട്രോ മെഡിക്കൽ കെയർ സാൽമിയയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങിന് ഫോക്ക് സെൻട്രൽ സോൺ ചുമതലയുള്ളവൈസ് പ്രസിഡന്റ് ശ്രീ. അനൂപ് കുമാർ സ്വാഗതം ആശംസിച്ചു.
ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ കെയർ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ. ഫൈസൽ ഹംസ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
കല കുവൈറ്റ് ബാലകലാമേള-2019, ഏപ്രിൽ 12-ന്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസിയേഷൻ, കല കുവൈറ്റ് വർഷംതോറും സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ കലോത്സവമായ ബാലകലാമേള ഏപ്രിൽ 12 വെള്ളിയാഴ്ച്ച, ഹസാവി യുണൈറ്റഡ് ഇന്ത്യൻ...






































