തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു; നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം.

0
124

ദില്ലി:പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നടത്തി. “ഓപ്പറേഷൻ സിന്ദൂർ”എന്ന പേരിൽ നടത്തിയ സൈനിക പ്രത്യാക്രമണത്തിൽ, പാക്-നിയന്ത്രിത കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചത്, “നീതി നടപ്പാക്കി” എന്നായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 12 ഭീകരർ കൊല്ലപ്പെട്ടു, 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയത്. മുസഫറാബാദ്, ബഹാവൽപൂർ, കോട്ട്ലി, ഛാക് അമ്രു, ഗുൽപൂർ, ബിംബർ, മുരിഡ്കെ, സിയാൽകോട്ട് എന്നീ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ഈ സംഭവത്തിന് ശേഷം, ഇന്ത്യ അമൃത്സർ, ജമ്മു, ലേ, ധർമ്മശാല, ശ്രീനഗർ എന്നീ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.

ഓപ്പറേഷൻ സിന്ദൂറിന് ഇരയായവരിൽ ലഷ്കർ-ഇ-തൈബയുടെ ഒരു കമാൻഡറും ഉൾപ്പെട്ടിരിക്കാമെന്ന് സൂചനകളുണ്ട്. മാത്രമല്ല, മസൂദ് അസറിന്റെ പ്രധാന താവളവും ഇന്ത്യൻ സൈന്യം തകർത്തുവെന്ന് സൂചന.