പൊതു പണ ദുരുപയോഗം ; 3 കേസുകൾ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ നഹാസയ്ക്ക് വിട്ടു

കുവൈത്ത് സിറ്റി: പൊതുപണം ദുരുപയോഗം ചെയ്തു എന്നു സംശയിക്കുന്ന മൂന്ന് കേസുകളിൽ അവശ്യ നടപടികൾ സ്വീകരിക്കുന്നതിനായി കുവൈത്തിലെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അഴിമതിവിരുദ്ധ സംവിധാനമായ നഹാസയ്ക്ക് കൈമാറി. പൊതു ഫണ്ടുകളിൽ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ അനധികൃത കൈകടത്തലുകളോ നിരീക്ഷിക്കാൻ റെഗുലേറ്ററി അധികാരികളുമായി നിരന്തരമായ ഏകോപനവും സഹകരണവും മന്ത്രാലയം നടത്തുന്നതായി വക്താവ് അൻവർ മുറാദ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിൽ മന്ത്രാലയം ശ്രദ്ധാലുവാണെന്ന് പറഞ്ഞ വക്താവ് ഇതിനുവേണ്ടി രാജ്യത്തെ എല്ല ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മന്ത്രാലയം തയ്യാറാണെന്നും പറഞ്ഞു.