കെ  ഇ എ  സാൽമിയ – ഹവല്ലി ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
8

കുവൈത്ത്: കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ
സാൽമിയ – ഹവല്ലി ഏരിയ കമ്മിറ്റി ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ജൂൺ 18 ന് വെള്ളിയാഴ്ച ഒൺക്കോസ്റ്റ് കുവൈത്തിന്റെ സഹകരണത്തോടെ ജാബിരിയാ സെൻട്രൽ ബ്ലഡ്‌ ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഏരിയ പ്രസിഡന്റ്‌ ഫാറൂഖ് ശർഖിയുടെ അധ്യക്ഷതയിൽ കെ ഇ എ ചെയർമാൻ ഖലീൽ അടൂർ ഉൽഘടനം ചെയ്തു. കെ ഇ എ ആക്ടിങ് ജനറൽ സെക്രട്ടറി സുധൻ അവിക്കര, ട്രഷറർ സി എച് മുഹമ്മദ്‌ കുഞ്ഞി, ഏരിയ കോ ഓർഡിനേറ്റർ അസീസ് തളങ്കര,ഓൺകോസ്റ്റ് കുവൈത്ത് പ്രതിനിധി ഫൈസൽ സി എച്,സുബൈർ കടങ്കോട്, സത്താർ കൊളവയൽ, കബീർ മഞ്ഞംപാറ, എന്നിവർ ആശംസകൾ അർപ്പിച്ചു.
നിരവധി ആളുകൾ രക്‌തം നൽകി

കമറുദ്ധീൻ സി, മുഹമ്മദ്‌ ഹദ്ദാദ്, ഇക്ബാൽ ആരിക്കാടി  വിവിധ ഏരിയ ഭാരവാഹികൾ ആയ നളിനാക്ഷൻ ഒളവറ, അഷ്‌റഫ്‌ കുച്ചാണം, അബ്ദുള്ള കടവത്ത്, മുസ്തഫ ചെമ്മനാട്, കദർ കടവത്ത്, എന്നിവർ സംബന്ധിച്ചു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഫായിസ് ബേക്കൽ സ്വാഗതവും, ഏരിയ ജനറൽ സെക്രട്ടറി ഹസ്സൻ ബല്ല നന്ദിയും പറഞ്ഞു,