കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് റിഗ്ഗായ് എ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ മായ രാമന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. കല കുവൈറ്റ് അബ്ബാസിയ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മായ രാമന്റെ ഭർത്താവ് സജീവിന് ജനറൽ സെക്രട്ടറി സി കെ നൗഷാദ് കൈമാറി. ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് ജോതിഷ് ചെറിയാൻ, ട്രഷർ പി.ബി സുരേഷ് , സാൽമിയ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ്, മേഖല പ്രസിഡന്റ് ഭാഗ്യനാഥൻ, കേന്ദ്ര കമ്മിറ്റി അംഗം കിരൺ പി. ആർ, കല കുവൈറ്റ് പ്രവർത്തകൻ സജി ജനാർദ്ദനൻ, സാൽമിയ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് ജോൺ, അൻസാരി, റിഗ്ഗായ് യൂണിറ്റ് കൺവീനർ രാജു, റിഗ്ഗായ് എ യൂണിറ്റ് കൺവീനർ ജിജുലാൽ എന്നിവർ സന്നിഹിതരായിരുന്നു.