കുവൈത്തിൽ പൊതുമേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്. 2022ൽ സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 70 ശതമാനമായാണ് കുറഞ്ഞത്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. നിലവിൽ പൊതുമേഖലയിലെ ജീവനക്കാരിൽ 80 ശതമാനവും സ്വദേശികളാണ്. 2022-ൽ 366,238  കുവൈറ്റികൾക്ക് ജോലി ലഭിച്ചപ്പോൾ 91,000 പ്രവാസികൾ മാത്രമേ ഈ മേഖലയിൽ ഉള്ളൂ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉണ്ടായിരുന്നത് ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്.

സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന 73 ശതമാനം ജീവനക്കാരും കുവൈറ്റ് ഓയിൽ കമ്പനി, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ, കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി എന്നിവിടങ്ങളിലാണ് ഉള്ളത്.