സാമൂഹ്യവിരുദ്ധരുടെ അക്രമത്തിൽ നിന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവിന് കുത്തേറ്റു

കുവൈത്ത് സിറ്റി: സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽനിന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ച കുവൈത്ത് സ്വദേശിയായ പിതാവിന് കുത്തേറ്റു. പ്രഭാതസവാരിക്കിടെ ആയിരുന്നു കുവൈറ്റ് സ്വദേശികളായ രണ്ട് യുവാക്കൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചത്.

അൽ-റായി പത്രം നൽകിയ റിപ്പോർട്ട് അനുസരിച്ച് ജോഗിങ്ങിനിടെ യുവാക്കൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ശ്രമിക്കുകയും, ഇത് തടയാൻ ചെന്ന പിതാവിനെ അക്രമികളിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതികളെ പോലീസ് പിടികൂടി