കുവൈത്ത് ഇന്ത്യൻ റെസ്റ്റോറന്റ്‌ അസോസിയേഷൻ (KIRA) meetup 2024 സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഫെബ്രുവരി 18 ഞായറാഴച്ച മെഹ്ബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. റെസ്റ്റോറന്റ്‌ ഉടമകളായ 150ൽ പരം മെമ്പർമാരുടെ സാനിധ്യം കൊണ്ടും മേഖലയുമായി ബന്ധപ്പെട്ട പ്രഗത്ഭരുടെ ക്‌ളാസുകൾ കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായി മാറി.

കുവൈറ്റിലെ പ്രമുഖ അഭിഭാഷകനായ ബെന്നി തോമസ്, ഈ രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന നിയമ വശങ്ങളെ കുറിച്ച് വിശദമായി അവബോധനം നൽകി.

കുവൈറ്റിലെ പ്രസിദ്ധമായ പ്രീ ലൈൻ ഹോൾഡിങ്സിലെ എക്സിക്യൂട്ടീവ് ഷെഫ് ആയ ഷെഫ് ടോണി മംഗലി റെസ്റ്റോറന്റ്‌ രംഗത്ത് പ്രവർത്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച്‌ വിശദമായ ക്ലാസ് എടുത്തു.

Insure & Secure ഇൻഷൂറൻസ് കൺസൾട്ടൻസിയിലെ മനു ശർമ്മ & സി എസ് ബാബു എന്നിവർ സ്ഥാപനങ്ങളും തൊഴിലാളികളെയും ഇൻഷുറൻസ് കവറേജിൽ കൊണ്ടുവരുന്നതിന്റെ ആവശ്യകത സദസ്സിനെ ബോധ്യപ്പെടുത്തി.

“Automation in Restaurant Industry” എന്ന വിഷയത്തിൽ തക്കാര ഗ്രൂപ്പ് ഡയരക്ടർ ശിബിൽ റഷീദ് അവതരിപ്പിച്ച പ്രസന്റേഷൻ റെസ്റ്റോറന്റ്‌ മേഖലയിൽ പുതിയ ടെക്‌നോളജികൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ സദസ്സിനെ ബോധ്യപ്പെടുത്തി.

കുവൈറ്റ് മന്ദൂപ് ഗ്രൂപ്പ് അഡ്മിൻമാരും പബ്ലിക്ക് റിലേഷൻ ഓഫീസർമാരുമായ ശംസു തിരുവല്ല, അബ്ദുൽ റഹ്മാൻ, ശിഹാബ് കോഡൂർ, എന്നിവർ കുവൈറ്റിലെ റെസ്റ്റോറന്റ്‌ മേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങളെ കുറിച്ച് സദസ്സിന്റെ ചോദ്യങ്ങൾക് മറുപടി നൽകി.

റെസ്റ്റോറന്റ് ഉടമകൾ നേരിടുന്ന പല വിഷയങ്ങളെ കുറിച്ചും വിശദമായ ചർച്ചകൾ നടന്ന ഈ പരിപാടി കുവൈറ്റിൽ ഈ മേഖലയിൽ നടക്കുന്ന ആദ്യ ചുവടുവെപ്പായി മാറി. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മെമ്പർമാരുടെ സ്ഥാപനങ്ങളിൽ നിന്ന് മരണപ്പെട്ട 4 തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷത്തോളം രൂപ സഹായ ധനമായി കൈമാറാൻ ഈ ചെറിയ കൂട്ടായ്മക്ക് കഴിഞ്ഞു.

ചെയർമാൻ ഡിദ്ധീക്ക് വലിയകത്ത് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി ബഷീർ ഉദിനൂർ സ്വാഗതം നിർവ്വഹിച്ചു പ്രസിഡന്റ് റഷീദ് തക്കാര അദ്ധ്യക്ഷത വഹിച്ചു.

സംഘടന പുതുതായി നടപ്പിലാക്കുന്ന ഓണർമാർക്കുള്ള “ഫാമിലി ഫാമിലി ബെനിഫിറ്റ് സ്‌കീമും” തൊഴിലാകൾക്കുള്ള “എംപ്ലോയീ വെൽഫയർ സ്കീമിനെ” കുറിച്ച് പ്രസിഡന്റ് റഷീദ് തക്കാരയും വൈസ് ചെയർമാൻ സജീവ് സൺറൈസും വിശദീകരിക്കുകയും ഈ സ്കീമുകൾ സ്ലാബ് സിസ്റ്റത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.

വൈസ് ചെയർമാൻ നബ്യാർ സംഘടനയുടെ പ്രവർത്തനത്തെ വിശദീകരിച്ച് സംസാരിച്ചു. ട്രഷറർ നിഹാസിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു.

ഈ സംഘടനയുമായി സഹകരിക്കാൻ താല്പര്യമുള്ള ഹോട്ടൽ ഉടമകൾ ബഷീർ ഉദിനൂർ (94000392) ഹനീഫ (97861135) എന്നിവരുമായി ബന്ധപ്പെടാൻ ഭാരവാഹികൾ അറിയിച്ചു