ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ട് എൻ ബി ടി സി വിൻഡർ കാർണിവൽ

കുവൈത്തിലെ എണ്ണ വ്യവസായ മേഖലയിൽ പ്രമുഖരായ എൻ ബിടിസി കമ്പനി എല്ലാവർഷവും കുവൈത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന വിന്റർ കാർണിവൽ ഇന്ന് നാട്ടിലെ ഉത്സവങ്ങളെ ഓർമ്മിപ്പിക്കും വിധം ജനനിബിടമായി നടന്നുവരികയാണ്’ എൻബിടിസി തൊഴിലാളികളും നാട്ടുകാരും കുടുംബസമേതം ഉല്ലസിച്ചുകൊണ്ടുള്ള ഈ മേള രാത്രി 11 മണി വരെ തുടരും. ഇരുപതോളം ഭക്ഷണ സ്റ്റാളുകളും ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കലാപരിപാടികളും നടന്നുകൊണ്ടിരിക്കുകയാണ്