രൂപയുടെ മൂല്യത്തില്‍ ഇടിവ്, കരുത്താർജിച്ച് ദിനാർ

kuwait dinar

കഴിഞ്ഞദിവസം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉണ്ടായ തകർച്ചയോടെ  വിനിമയ നിരക്കിൽ വലിയ വിത്യാസം ആണ് ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ ആണ് രേഖപ്പെടുത്തുന്നത്.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ദിനാറിന്റെ മൂല്യം ഉയർന്നു.  യു.എസിലെ നാണയപ്പെരുപ്പമാണ് ഡോളറിന് മേൽ ദീനാറിന്റെ മൂല്യം കൂട്ടിയത്. രൂപയുടെ മൂല്യം ഇടിഞ്ഞത് ഡോളർ ശക്തി പ്രാപിച്ചതും ആണ് കുവെെറ്റ് ദിനാറിന്റെ മൂല്യം ഉയരാൻ കാരണം. കുവൈറ്റിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇത് ഗുണകരമായി.

യുഎസിൽ നാണ്യപെരുപ്പത്തിൽ വന്ന വ്യത്യാസങ്ങൾ വരും ദിവസങ്ങളിലും തുടരും എന്നാണ് റിപ്പോർട്ട്. ഇവിടെയുള്ള ചെറിയ ചില മാറ്റങ്ങൾ വലിയ പ്രതിഫലനങ്ങൾ സൃഷ്ട്ടിക്കും. അതിനാൽ വീണ്ടും കുവെെറ്റ് ദിനാറിന്റെ മൂല്യം വർധിക്കാൻ ആണ് സാധ്യത . ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന പ്രവണതയും തുടർന്നാൽ രൂപയുമായുള്ള ദിനാറിന്റെ വിനിമയ നിരക്ക് ഇനിയും ഉയർന്ന നിലയിൽ തന്നെ നിൽക്കും എന്നാണ് ഈ രംഗത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യൻ രൂപക്ക് വലിയ തിരിച്ചടിയാണ്. അടുത്ത ദിവസങ്ങളിലും കുവെെറ്റ് ദിനാറിന് ഉയർന്ന മൂല്യം തന്നെ തുടരും എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ വിലിയിരുന്നത്.