ഫർവാനിയയിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ  നിരവധി താമസക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 9 നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന താമസക്കാരിൽ രണ്ടുപേർക്ക് നിസ്സാര പരിക്കുകളേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർവാനിയ  ജിലീബ് അൽ ഷുവൈഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് ടീം എത്തിയാണ് കെട്ടിടത്തിലെ  തീ അണച്ചത്.