‘കരിയറിലെ ബെസ്റ്റ് ചിത്രം’: ആസിഫ് അലിക്ക് അഭിനന്ദനവുമായി ലാൽ ജോസ്

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ അറിയിച്ച് സംവിധായകന്‍ ലാൽജോസ്. ചിത്രത്തിലെ നായകന്‍ ആസിഫ് അലിയെ പ്രശംസിച്ച സംവിധായകന്‍, ആസിഫിന്റെ കരിയറിലെ മികച്ച ചിത്രമാണിതെന്നാണ് വിശേഷിപ്പിച്ചത്.

പുതുമുഖമായ നിസാം ബഷീറാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം ഒരുക്കിയത്. ടാപ്പിംഗ് തൊഴിലാളിയായ തനി നാട്ടിൻപുറത്തുകാരനായെത്തുന്ന ആസിഫിന്റെ സ്ലീവാച്ചൻ എന്ന കഥാപാത്രം ഇതിനോടകം തന്നെ ആരാധക-നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. തീയറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്, ഇതിനിടെയാണ് ലാല്‍ ജോസും അഭിനന്ദനവുമായെത്തിയിരിക്കുന്നത്.

‘കെട്ട്യോളാണെന്റെ മാലാഖ കണ്ടു, അല്പം വൈകിയെങ്കിലും….. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് its your career best?? congrats Nissam Basheer & Aji Peter Thankam’.. ലാൽ ജോസ് എഫ്ബിയിൽ കുറിച്ചു.