തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ ഇൽ പശ്ചാത്തലത്തിൽ പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കി. 22ന് സഭ പിരിയും. സമ്മേളന കാലം വെട്ടിച്ചുരുക്കാനുള്ള നിർദേശം കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ചിരുന്നു. പ്രതിപക്ഷവും ഇതംഗീകരിക്കുകയായിരുന്നു. , സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചർച്ച ചെയ്യും. സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്.