കുവൈറ്റ് സിറ്റി: കെ ഇ എ ഫഹഹീൽ ഏരിയ കമ്മറ്റി മെട്രോ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെഇഎ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അഷറഫ് അയ്യൂർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജില്ലക്കാരായ പ്രവാസികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ഇ സി ജി തുടങ്ങി വിദഗ്ധ ചികിൽസകളാണ് തികച്ചും സൗജന്യമായി KEA യുടെ അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പിൽ ലഭ്യമായത്.
KEA ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കുച്ചാണം, മെട്രോ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ ബഷീർ ബാത്ത, ഡോക്ടർ തുഷാര, ഏരിയ രക്ഷാധികാരി സുബൈർ കാടംകോട്, കേന്ദ്ര മീഡിയ കൺവീനർ അബ്ദു കടവത്ത്, റഫീഖ് ഒളവറ, സിറ്റി ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കൽ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി ലെനീഷ് മുട്ടത്ത് സ്വാഗതവും സുനിൽകുമാർ ആറിൽ നന്ദിയും പ്രകാശിപ്പിച്ചു.