ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
71

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച‌ മഴക്ക് സാധ്യത. രാവിലെ മുതൽ നേരിയ മഴ പെയ്യു മെന്നും ഞായറാഴ്‌ച വരെ തുടരുമെന്നും കാ ലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മി തമായ മഴ പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും മഴക്കൊപ്പം ഇടിമിന്നലുണ്ടാ കുമെന്നും കാലാവസ്ഥവകുപ്പ് വ്യക്തമാക്കി.
ഞായറാഴ്ച‌ വരെ പരമാവധി താപനില 15 നും 21 ഡിഗ്രി സെൽഷ്യസിനും ഇടയിൽ പ്ര തീക്ഷിക്കുന്നു. കുറഞ്ഞ താപനില അഞ്ചി നും 11 ഡിഗ്രി സെൽഷ്യസിനും ഇടയിലായി രിക്കും.