കുവൈറ്റ് സിറ്റി : കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ് . മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത മാംഗോ ഹൈപ്പർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റഫീഖ് അഹമ്മദ്ന്റെ സാന്നിധ്യത്തിൽ , ജനറൽ മാനേജർ അനസ് അബൂബക്കർ, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് അലി എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. മാംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ മാനേജിംഗ് ഡയറക്ടർ റഫീഖ് അഹമ്മദ്ന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡും കൈമാറിയത്. ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ മാങ്കോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ ജീവനക്കാർക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾക്ക് പരസ്പരം കൈകോർക്കൽ ഇരു കൂട്ടരുടെയും സാമൂഹിക പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.






























