ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി വിദേശകാര്യ മന്ത്രി

0
219

ഇന്ത്യയും സൗദിയും  തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്ന് സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ സൗദ് പറഞ്ഞു, എല്ലാ മേഖലകളിലും പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര ബന്ധങ്ങളിൽ ഇനിയും മികച്ച പുരോഗതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ശക്തമായ ബന്ധത്തേക്കുറിച്ച്എടുത്തു പറഞ്ഞ മന്ത്രി, ഇരു നേതാക്കളും  രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ദൃശ്യമായ പുരോഗതി കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നതായും അൽ സൗദ് പറഞ്ഞു.