പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ 68,000-ത്തിലധികം പേരും 60 വയസ്സ് കഴിഞ്ഞവർ

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള  68,000 ത്തോളം പ്രവാസികൾ  പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നു.  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം. ഇതിൽ 27,600 പേരും 65 വയസ്സിനു മുകളിലുള്ളവരാണ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 60 വയസ്സിനു മുകളിലുള്ള 5,000-ത്തിലധികം പേർ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നു. ഇതിൽ 3,643 പേർ 60 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. 1,397 പേർ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. 60 വയസ്സിനു മുകളിലുള്ള 63,000 പുരുഷന്മാരും സ്ത്രീകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു,

60 വയസ്സിനു  മുകളിൽ പ്രായമുള്ള 63,000 പ്രവാസി തൊഴിലാളികൾ ആണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.ഇതിൽ 36,700 പേർ 60 മുതൽ 64 വയസ്സുവരെയുള്ളവരും 26,200 പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്.