പത്തൊൻപതാമത് ഗോൾഡൻ ഫോക്ക് അവാർഡ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി.പി പത്മനാഭൻ മാസ്റ്റർക്ക്

0
17

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, അധ്യാപകനുമായ ടി.പി പത്മനാഭൻ മാസ്റ്റർ അർഹനായി.

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ആണ് ഫോക്ക് ഈ പുരസ്കാരം നൽകി വരുന്നത്.

ഈ വർഷം പരിസ്ഥിതി സംരക്ഷണ മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ലഭിച്ച നോമിനേഷനുകളിൽ നിന്നും മാധ്യമ പ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി എ.വി. അജയകുമാർ, പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ: സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രശസ്ത ശില്പി കെ.കെ.ആർ വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും 25,000/- രൂപയും (ഇരുപത്തി അയ്യായിരം രൂപ) അടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്.