ഫിഫ്ത്ത് റിംഗ് റോഡിന്റെ ഇടതുവശത്തുള്ള മൂന്ന് ലെയ്നുകൾ അടച്ചിടും

0
81

കുവൈറ്റ് സിറ്റി : സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്ക് വരുന്ന വാഹനങ്ങൾക്കായി ഖുർതുബ ദിശയിലുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിന്റെ (അഞ്ചാമത്തെ റിംഗ് റോഡ്) ഇടതുവശത്തുള്ള മൂന്ന് ലെയ്നുകൾ  അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

ഏപ്രിൽ 30 വ്യാഴാഴ്ച പുലർച്ചെ മുതൽ ഇത് പ്രാബല്യത്തിൽ വരും. 14 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം നിലനിൽക്കും. അടച്ചിടൽ കാലയളവിൽ കാലതാമസം ഒഴിവാക്കാൻ റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് അടയാളങ്ങൾ പാലിക്കണമെന്നും ബദൽ മാർഗങ്ങൾ പരിഗണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.