കുവൈറ്റ്: സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് മൂന്ന് ദിവസം തുടർച്ചയായി വാഹനം നിര്‍ത്തിയിടുന്നവരില്‍ നിന്നും ഇനി മുതൽ 135 ദിനാര്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് ചിലര്‍ നാട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി കെെക്കൊണ്ടത്.സഹകരണ യൂണിയൻവൈസ് ചെയര്മാന് ഖാലിദ് അൽ ഹുദൈബാനാണ് ഇക്കാര്യം അറിയിച്ചത്.മൂന്നു ദിവസം കഴിഞ്ഞാൽ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ വാഹനം എടുത്ത് മാറ്റും.ശേഷം വാഹനം സൂക്ഷിക്കുന്നതിനും എടുത്തു മാറ്റുന്നതിനും മുനിസിപ്പാലിറ്റിക്കും പിഴ അടയ്ക്കേണ്ടി വരും.ദിനം പ്രതി ഒരു ദിനാർ ഇതിനായി നൽകണം.നിലവിൽ മുനിസിപ്പാലിറ്റി വാഹനങ്ങളിൽ മുന്നറിയിപ്പായി സ്റ്റിക്കർ പതിക്കുകയും,48 മണിക്കൂറിന് ശേഷവും വാഹനം മാറ്റിയില്ലെങ്കിൽ കണ്ട് കെട്ടുകയുമാണ് ചെയ്ത് വരുന്നത്.