കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സിന്റെ ജനറൽ കൺവീനർ അമ്പിളി ഗിരീഷ് മെഡക്സ് മെഡിക്കൽ കെയർ ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ മാനേജർ ജാബിർ കോയ്മക്ക് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു പരിപാടികളെ കുറിച്ച് വിശദീകരിച്ചു.
വോയ്സ് കുവൈത്ത് കേന്ദ്ര പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ, മെഡക്സ് മെഡിക്കൽ കെയർ എച്ച്. ആർ.മാനേജർ ജസീൽഉദ്ദീൻ, മെഡക്സ് മെഡിക്കൽ കെയർ മാർക്കറ്റിംഗ് മാനേജർ ലാം ഇബ്രാഹിം, മെഡക്സ് മെഡിക്കൽ കെയർ അസിസ്റ്റന്റ് എച്ച്.ആർ.മഹമ്മൂദ് റാഫി, വോയ്സ് കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, വോയ്സ് കുവൈത്ത് കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹനൻ, വോയ്സ് കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, വോയ്സ് കുവൈത്ത് കേന്ദ്ര മുൻ പ്രസിഡന്റ് ജോയ് നന്ദനം, വോയ്സ് കുവൈത്ത് അബ്ബാസിയ യൂണിറ്റ് കൺവീനർ റെജി.ടി.കെ, വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വോയ്സ് കുവൈത്ത് വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് സ്വാഗതവും വനിതാവേദി ട്രഷറർ അജിത എം.ആർ നന്ദിയും പറഞ്ഞു.
വോയ്സ് കുവൈത്ത് മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ഈ മാസം 26 ന് വൈകിട്ട് 5 മണി മുതൽ അൽ മെഡക്സ് കെയർ മെഡിക്കൽ സെൻറർ ഫർവാനിയിൽ വച്ച് ഡോക്ടർ ജയലളിത ജയപ്രകാശ് (ഗൈനക്കോളജിസ്റ്റ് ) ,ഡോക്ടർ അജ്മൽ. ടി (ജനറൽ ഫാമിലി മെഡിസിൻ) എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99364310,90068125 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

































