കെ.ഐ.ജി , മർഹബൻ യാ റമദാൻ.

മനുഷ്യർക്കുണ്ടാകുന്ന ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും താല്പര്യങ്ങൾക്കും ആത്മനിയന്തൃണം വേണമെന്നും അതിനാണ് റമദാനെ നാം വരവേൽക്കേണ്ടതെന്നും മുഖ്യപ്രഭാഷണത്തിൽ
കെ.ഐ.ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
വിശുദ്ധഖുർആർ അവതീർണ്ണമായ മാസത്തിൽ ഖുർആനിനെ കൂടുതൽ അറിയുവാനും അതനുസരിച്ച് ജീവിതം നിലനിർത്താൻ കഴിയണമെന്നും,കൂടുതൽ ദാനധർമ്മങ്ങളിൽ ഏർപ്പെടണമെന്നും,നന്മകൾ വർദ്ധിപ്പിക്കുകയും,ദുശ്ശീലങ്ങളും ദുസ്സ്വഭാവങ്ങളും പൂർണ്ണമായും വർജ്ജിക്കുകയും ചെയ്യേണ്ട മാസമാണെന്നും  അദ്ധേഹം പറഞ്ഞു.
മർഹബൻ യാ റമദാൻ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് അബ്ബാസിയ ഏരിയ, പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച്  നടത്തിയ പരിപാടിയിൽ ഏരിയ പ്രസിഡന്റ് സിദ്ദീഖ് ഹസൻ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു അത്താഉർഹാമാന്റെ  ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ കൺവീനർ ഹസ്സൻ ഇ.എം സ്വാഗതവും നൗഫൽ  നന്ദിയും പറഞ്ഞു.