അഴിമതി ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് കുരുക്ക് മുറുകുന്നു


പിണറായി വിജയൻ സർക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലൻസിന്റെ കുരുക്ക്. അബ്കാരി വ്യവസായി ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഗവർണ്ണറുടെ അനുമതി തേടും.രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരിക്കെ ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കാതിരിക്കാൻ ഒരു കോടി രൂപ നൽകിയിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം.

ഇപ്പോൾ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കെയാണ് കൈക്കൂലി വാങ്ങിയത്. അതിനാൽ വിജിലൻസ് അന്വേഷണത്തിന് ഗവർണ്ണറുടെ അനുമതി വേണമോയെന്ന കാര്യത്തിൽ രാജ്ഭവന് സംശയമുണ്ട്. അതിനാൽ അനുമതി നൽകുന്നതിൽ രാജ്ഭവൻ നിയമോപദേശം തേടിയേക്കും.

ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണം നടന്നിട്ടുണ്ടെന്ന ചെന്നിത്തലയുടെ അവകാശ വാദം കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. 164ാം വകുപ്പ് പ്രകാരം ബിജു രമേശ് നൽകിയ മൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേരില്ലായിയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത് വന്നിരുന്നു.