പുകവലിയോട് ‘കടക്കു പുറത്ത്’ പറയാൻ കുവൈറ്റ്: ലഹരി വിമുക്തി കേന്ദ്രങ്ങൾ ആരംഭിക്കും

കുവൈറ്റ്: പുകവലി നിരുത്സാഹപ്പെടുത്താൻ വൻ തുക മുടക്കി പദ്ധതികളൊരുക്കാൻ കുവൈറ്റ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിഅഡിക്ഷൻ സെന്റുകള്‍ തുറക്കും. 600 ദശലക്ഷം ദിനാർ ചിലവ് വരുന്ന പദ്ധതിയിൽ സ്വദേശികള്‍ക്കും വിദേശികൾക്കും അടക്കം സേവനം സൗജന്യമായിരിക്കും. പുകവലിക്ക് അടിമകളായാവരെ പരിചരണത്തിലൂടെ ഇതിൽ നിന്ന് മുക്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡോക്ടർ, നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിരുൾപ്പെട്ടതാകും ഡി അഡിക്ഷൻ കേന്ദ്രങ്ങള്‍. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ ആൾക്കും ഓരോ തരത്തിലുള്ള പരിചരണമാകും നൽകുക. പുകവലി തുടക്കകാർക്ക് ഫോൺ വഴിയാകും കൗൺസിലിംഗ് നൽകുക. പുകയിലെ ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ, ചികിത്സയ്ക്കു ശേഷം തുടരേണ്ട മാർഗ നിർദേശങ്ങളും നൽകും.