കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ മുഴുവനായി പിൻവലിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ മുഴുവനായി പിൻവലിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചതായി
സർക്കാർ വക്താവ് താരിഖ് അൽ മസ്‌റം അറിയിച്ചു. അതോടൊപ്പം വാക്സിനെടുക്കാത്തവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഏർപ്പെടുത്തിയ പിസിആർ പരിശോധന നിബന്ധനയും റദ്ധാക്കി. എന്നാൽ രോഗലക്ഷണങ്ങളുള്ളവർ ഒഴികെ മറ്റുള്ളവർക്ക് മാസ്ക് ഇഷ്ടാനുസരണം ധരിക്കാൻ അനുമതി നൽകി.

പ്രധാന തീരുമാനങ്ങൾ:

പ്രതിരോധ കുത്തിവയ്പ്പ്‌ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും പിസിആർ പരിശോധന കൂടാതെ അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും പ്രവേശിക്കാം
രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ വ്യക്തികൾ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവരാണെങ്കിലും അല്ലെങ്കിലും ക്വാറന്റൈൻ അനുഷ്ഠിക്കേണ്ടതില്ല. അവസാനമായി സമ്പർക്കം പുലർത്തിയ തീയതി മുതൽ 14 ദിവസത്തേക്ക് ഇവർ മാസ്‌ക് ധരിക്കേണ്ടതാണു. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ pcr പരിശോധന നടത്തണം.

രോഗബാധിതർ 5 ദിവസത്തേക്ക് മാസ്ക്‌ ധരിക്കുകയും ഹോം ക്വാറന്റൈൻ അനുഷ്ഠിക്കുകയും വേണം. വിദേശത്ത് നിന്ന് വരുന്ന പ്രതിരോധ കുത്തിവെപ്പ്‌ നടത്തിയവരും അല്ലാത്തവരുമായ മുഴുവൻ യാത്രക്കാർക്കും പിസിആർ പരിശോധന ആവശ്യമില്ല വിധേയരാകേണ്ടതാണു.