പാക് റേഡിയോകളിൽ ഇന്ത്യൻ ഗാനങ്ങൾക്ക് ബാൻ

0
179

ഇസ്ലാമാബാദ്: ഇന്ത്യൻ സംഗീതത്തിനെതിരെ പാകിസ്ഥാൻ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ എഫ്എം റേഡിയോ സ്റ്റേഷനുകളിലും ഇന്ത്യൻ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചു .പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ (PBA) നേതൃത്വത്തിലാണ് ഈ തീരുമാനം. PBA യുടെ വിശദീകരണം അനുസരിച്ച്, ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. “രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇന്ത്യൻ സാംസ്കാരിക ഉൽപ്പന്നങ്ങളെ തടയേണ്ടി വരുന്നു” എന്നായിരുന്നു അവരുടെ പ്രസ്താവന. ഇന്ത്യ ഇതിന് മുൻപ് പാക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തടഞ്ഞിരുന്നു. കൂടാതെ യൂട്യൂബിലെ പല പാക് ചാനലുകൾക്കും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു