സത്യജിത് റേ പുരസ്കാരം: അടൂർ ഗോപാലകൃഷ്ണൻ വിതരണം ചെയ്തു

0
12

തിരുവനന്തപുരം:സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പത്താം സത്യജിത് റേ പുരസ്കാരവും സാഹിത്യ പുരസ്കാരവും തിരുവനന്തപുരത്ത് പത്മവി ഭൂഷൺ, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു. സത്യജിത് റേയുടെ സിനിമകൾ എന്നെന്നേക്കുമായി പുതുജീവൻ നൽകുന്നവയാണെന്നും, അദ്ദേഹത്തിന്റെ സിനിമകൾ വിലമതിക്കാനാകാത്ത അമൂല്യ സൃഷ്ടികളാണെന്നും, റേയുടെ പൈതൃകം നിലനിർത്തുന്നതിൽ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പങ്ക് വളരെ വലുതാണെന്നും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

സൊസൈറ്റി ചെയർമാൻ സജിൻ ലാലിന്റെ അധ്യക്ഷത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ഡോ. ജോർജ്ജ് ഓണക്കൂർ, പ്രഭാവർമ്മ, സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണൻ, സംവിധായകർ ബാലു കിരിയത്ത്, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ചടങ്ങിൽ സത്യജിത് റേ ഹാമർ ഫിലിം അവാർഡ്, മിനിസ്ക്രീൻ അവാർഡ്, ബുക്ക്സ് അവാർഡ് (ഇന്റർനാഷണൽ ഡോക്യുമെന്ററി & ഷോർട്ട് ഫിലിം അവാർഡ്) എന്നിവ ജേതാക്കൾക്ക് നൽകി ആദരിച്ചു.