കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘനം നടത്തി പ്രവർത്തിച്ചിരുന്ന 161 സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാന്‍ ഉത്തരവ്. ജനറല്‍ ഫയര്‍ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കുവൈത്തിലെ ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു ജനറല്‍ ഫയര്‍ ഫോഴ്‌സ് വിഭാഗത്തിന്റെ പരിശോധന. നിരവധി നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സുരക്ഷാ – അഗ്‌നിശമന നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് 161 വാണിജ്യ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം വ്യാപാര സ്ഥാപനങ്ങള്‍ക്കും കൈമാറി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 221 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കയിട്ടുണ്ട്.
































