കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി ഒഴിവാക്കി. ഫാമിലി വിസയുടെ കാലാവധി ഒരു മാസമായി തന്നെ തുടരും. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുളള നടപടി കൂടുതല്‍ എളുപ്പമാക്കുകയാണ് ആഭ്യന്തര മന്ത്രാലയം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വിസാ നിയമങ്ങളിലെ മാറ്റം. പുതിയ നിയമപ്രകാരം പ്രവാസികള്‍ക്ക് ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ക്ക് എന്നിവര്‍ക്ക് പുറമെ നാലാം തലമുറ വരെയുള്ള ബന്ധുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകും. വിവാഹ ബന്ധത്തിലൂടെയുളള മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയും രാജ്യത്ത് എത്തിക്കുന്നതിന് തടസ്സമില്ല.
Home Middle East Kuwait കുവൈത്തിൽ ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി ഒഴിവാക്കി; കാലാവധി ഒരു മാസമായി തുടരും






























