കുവൈറ്റ് സിറ്റി : കുവൈറ്റിലെ ആതുരസേവന രംഗത്ത് പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, നേപ്പാൾ എംബസിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സാൽമിയയിലെ മെട്രോയുടെ മൂന്നാമത്തെ ബ്രാഞ്ചായ മെട്രോ എം എം സി യിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ, നേപ്പാൾ എംബസിയിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പേർ പങ്കെടുത്തു. ക്യാമ്പിൽ പ്രശസ്തരും പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാക്കി. കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം ഫ്രീ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ചെക്കപ്പ്, കൊളസ്റ്ററോൾ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, കണ്ണുകളുടെ സ്ക്രീനിംഗ് ടെസ്റ്റുകൾ, എന്നിവയും മറ്റ് ആവശ്യമായ പരിശോധനകളും പ്രത്യേക ഇളവുകളോടെയോ ലഭ്യമാക്കി.
നേപ്പാൾ എംബസിയിലൂടെ ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡ് നൽകി.
മെഡിക്കൽ ക്യാമ്പിൽ നേപ്പാൾ എംബസി അംബാസിഡർ ഹിസ് എക്സലൻസി ഘനശ്യാം ലാംസാൽ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ & കൗൺസിലർ സുജനി റാണ, മറ്റ് എംബസി ഉദ്യോഗസ്ഥർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫൈസൽ ഹംസ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.
ഇത്തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള ആരോഗ്യസേവനങ്ങൾ തുടരുമെന്നും, വിവിധ പ്രവാസി സമൂഹങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അധികം താമസിയാതെ മഹ്ബൂല, ജഹ്റ തുടങ്ങിയ പ്രദേശങ്ങളിലും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചികിത്സാസേവനങ്ങൾ ആരംഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

































