സ്വാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപം അപലപനീയം: കുവൈത്ത് കെ എം സി സി

0
5

കുവൈത്ത് സിറ്റി: കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലെ ആദര്ശ ശുദ്ധനായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടന്ന വ്യക്തിയാധിക്ഷേപം കേരളത്തിന്റെ പ്രബുദ്ധ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിമർശനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ സ്വാഗതാർഹമാണ്. എന്നാൽ രാഷ്ട്രീയ നേതാവ് എന്നതിലുപരി കേരള ജനത ആദരിക്കുന്ന തങ്ങൾക്കെതിരെയുള്ള വ്യക്തിപരമായ നീക്കം അപലപനീയമാണ്. കുവൈത്ത്
കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.