രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം GPCC കുവൈറ്റ് ആചരിച്ചു

0
7

കുവൈറ്റ് സിറ്റി: ഇന്ത്യ കണ്ട എറ്റവും വലിയ പ്രതിഭാശാലികളിൽ ഒരാളായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 ആം രക്‌തസാക്ഷിത്വ ദിനം ആചരിച്ച്‌ ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്.

കുവൈറ്റ് അബ്ബാസിയയിൽ വച്ച് നടന്ന പരിപാടി GPCC നാഷണൽ പ്രസിഡന്റ് ചെസ്സിൽ രാമപുരം ഉദ്‌ഘാടനം ചെയ്തു. രാജ്യം രാജീവിനെ പോലെ ഒരു പ്രധാനമന്ത്രിയെ ആണ് ഇന്ന് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്‌ , ട്രഷറർ മുരളി പണിക്കർ , സണ്ണി മാത്യു , എറണാകുളം ജില്ലാ പ്രസിഡന്റ് എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി , ചന്ദ്രമോഹൻ തിരുവനന്തപുരം , രഞ്ജു പുതുപ്പള്ളി, വിജേഷ് ,ഷാനവാസ് സി എ , അഭിജിത് ഇ.വി , ഷരൺ കോമത്ത് , എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടന്നു.