കുവൈത്ത് സിറ്റി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഇലക്ട്രോണിക് ആപ്ലിക്കേഷൻ ആരംഭിക്കണമെന്നും നിർദേശവുമായി പാർലമെൻറ് അംഗം.
സ്ത്രീകൾ നേരിരിടേണ്ടി വരുന്ന നിർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും താമസക്കാർക്കും അനുവദിക്കുന്ന ഒരു സംവിധാനമാണ് വേണ്ടതെന്ന് എം.വി യൂസഫ് അൽ ഫഡാല നിർദ്ദേശം സമർപ്പിച്ചു. പരാതിക്കൊപ്പം ഒപ്പം ഫോട്ടോകളോ വീഡിയോകളോ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ഇതിൽ വേണമെന്നും നിർദ്ദേശത്തിൽ ഉള്ളതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.
അസുഖകരമായ സാഹചര്യങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് ഒരേ സമയം ദ്രുത റിപ്പോർട്ടിംഗിനും ഡോക്യുമെന്റേഷനും ഈ അപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും യൂസഫ് അൽ ഫഡാല പറഞ്ഞു