കുവൈറ്റ് സിറ്റി : സൗഹൃദ വേദി സാൽമിയ ക്രിസ്തുമസ്സ് – ന്യൂ ഇയർ സൗഹൃദ സ്നേഹ സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ചു നടത്തിയ സംഗമത്തിൽ സൗഹൃദ വേദി സാൽമിയ പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ഫൈസൽ ബാബുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സംഗമത്തിൽ സെന്റ് ജോൺസ് മാർത്തോമാ പള്ളി കുവൈത്ത് വികാരി റവ: ഫാദർ ബിനു എബ്രഹാം, സാരഥി കുവൈത്ത് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് അൻവർ സഈദ് എന്നിവർ ന്യൂ ഇയർ സന്ദേശങ്ങൾ നൽകി പ്രഭാഷണങ്ങൾ നടത്തി. എല്ലാവരുടെയും ആഘോഷങ്ങൾ അതാതു സമയങ്ങളിൽ ഒരേ വേദിയിൽ ഒരുമിച്ച് ആഘോഷിക്കുന്ന സൗഹൃദ വേദി-സാൽമിയ പോലുള്ള സൗഹൃദ കൂട്ടായ്മകൾ ഇന്നിന്റെ കാലഘട്ടത്തിന് മുതൽ കൂട്ടും ഏറ്റവും ആവശ്യവുമാണെന്നും പ്രഭാഷാകർ ഒരുപോലെ അഭിപ്രായപ്പെട്ടു. വൈ. എം.സി.എ കരോൾ സംഘം കരോൾ ഗാനം അവതരിപ്പിച്ചു. സിസിൽ കൃഷ്ണൻ, ഷെഫീഖ് ബാവ, ഫൈസൽ ബാബു എന്നിവർ കരോക്കേ ഗാനങ്ങൾ ആലപിച്ചു. കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ പരിപാടിയിൽ സംബന്ധിച്ചു. സൗഹൃദ വേദി എക്സിക്യൂട്ടീവ് അംഗം നിസാർ.കെ. റഷീദ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനവർ അമീർ കാരണത്ത് നന്ദി പറഞ്ഞു.
































