ഐ സി എഫ് സാൽമിയ മദ്റസ ‘ഫത്‌ഹേ മുബാറക്’ സംഘടിപ്പിച്ചു

0
139

കുവൈറ്റ് സിറ്റി : ഐ സി എഫ് സാൽമിയ മദ്റസ പുതിയ അധ്യയന വർഷം ഫത്ഹെ മുബാറകിന് ആത്മീയ ഉണർവോടെ തുടക്കമായി. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ  മൂന്നു  പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന സാൽമിയ മദ്രസയിൽ നൂറിൽ പരം വിദ്യാർഥികൾ പഠനം നടത്തി വരുന്നു. ചിട്ടയായ പരിശീലനവും മലയാള പഠനവും മദ്രസയുടെ പ്രത്യേകതയാണ്.

ഐ സി എഫ് നാഷണൽ പ്രസിഡന്റും മദ്രസ പ്രധാന അധ്യാപകനുമായ അലവി സഖാഫി തെഞ്ചേരി മുഖ്യ പ്രഭാഷണവവും കുരുന്നുകൾക്കുള്ള അറിവിന്റെ ആദ്യാക്ഷരവും നടത്തി. വിദ്യാർത്ഥി സമൂഹം ധാർമിക വിദ്യാഭ്യാസം നേടേണ്ടതിന്റെ അനിവാര്യതയും ഇസ്ലാമിക മൂല്യങ്ങളിൽ വളരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി. റമളാനിൽ ഏറ്റവും കൂടുതൽ ഖുർആൻ പാരായണം ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുത്ത സയ്യിദ് മുഹമ്മദ് ആമിർ, നഫീസ ലുലു എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.

സാൽമിയ ഐ സി എഫ് ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ സർവീസ് ആൻഡ് വെൽഫെയർ സെക്രട്ടറി സമീർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മദ്രസ അധ്യാപകർ, രിസാല സ്റ്റഡി സർക്കിൾ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മദ്രസ സെക്രട്ടറി റാഷിദ് ചെറുശോല സ്വാഗതവും ശിഹാബ് വാണിയന്നൂർ നന്ദിയും അറിയിച്ചു.

കുവൈറ്റ് സിറ്റി, ഹവല്ലി, സാൽമിയ, സൽവ, സബാ സലിം എന്നീ പ്രദേശങ്ങളിൽ നിന്ന് മദ്രസയിലേക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്. പുതിയ അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 55344665, 51535588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.