സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്താണ് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്ത്.ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ചേർന്ന് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിധവകളുടെ കണക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.വണ്ണപ്പുറം പഞ്ചായത്തിൽ നടന്ന പരുപാടി ഹെെക്കോടതി ജഡ്ജി സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിധവകൾക്കായ് നടപ്പിലാക്കിയിട്ടുള്ള ക്ഷേമ പദ്ധതികൾ ഭൂരിപക്ഷം പേർക്കും കിട്ടുന്നില്ലെന്നാണ് പഠനത്തിൽ നിന്നും വ്യക്തമായത്. അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ വിധവാ സൗഹൃദ പദ്ധതി. പെൻഷൻ, സ്വയംതൊഴിൽ തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും വരെ പദ്ധതികളിൽ ഉൾപ്പെടുന്നു. ഇവയുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കി വിധവകൾക്ക് നൽകി. പരാതി പരിഹാര അദാലത്തും,മെഡിക്കൽ ക്യാമ്പും പദ്ധതി സമർപ്പണത്തിനോനടുബന്ധിച്ച് നടന്നു.