കല കുവൈറ്റ് ഇലക്ഷൻ റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു

0
13

കുവൈത്ത് സിറ്റി: കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ ആസ്പദമാക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്, ‘നല്ലത് തുടരും… നാട് ജയിക്കും’ എന്ന സന്ദേശവുമായി പ്രവാസി മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.

അബ്ബാസിയ മേഖലയിൽ നിന്നുള്ള നിഖിൽ പള്ളത്ത് ഒന്നാം സ്ഥാനവും സാൽമിയ മേഖലയിൽ നിന്നുള്ള തുഷാര രണ്ടാം സ്ഥാനവും അജിത ശിവരാമൻ മൂന്നാം സ്ഥാനവും നേടി.