കാൽപന്ത് കളിക്ക് മാറ്റ് കൂട്ടി കലാവിരുന്ന്

കെഫാക് കുവൈറ്റ് ഫാമിലി ഫിയെസ്റ്റ 2019  മംഗഫ് നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ കലാപരിപാടികളോടെ  നടന്നു. ഫിയസ്റ്റയുടെ  ഉദ്‌ഘാടനം കേഫാക് ടൈറ്റിൽ സ്പോൺസർ  യൂനിമണി എക്സ്ചേഞ്ച് റീട്ടെയിൽ സെയിൽസ് ഹെഡ്  രഞ്ജിത് എസ്‌ പിള്ള  നിർവഹിച്ചു. വിരുന്നിന് ബദർ അൽ സമാ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ നിധിൻ മേനോൻ ,യൂണിമണി പ്രതിനിധി ശ്രീഹരി, നാട്ടിൽ നിന്നെത്തിയ ഹിന്ദി ഗായകൻ മുഹമ്മദ് അഫ്സൽ  ആലുവ എന്നിവർ അതിഥികളായി പങ്കെടുത്തു  കെഫാക് പ്രസിഡന്റ് സിദ്ദിക് അദ്ധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി വി എസ് നജീബ് സ്വാഗതം പറഞ്ഞു തുടർന്ന് മുഹമ്മദ്അഫ്സൽ നയിച്ച ഉദിത് നാരായണൻ, കു മാർ  സാനു എന്നിവരുടെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി നടന്ന ഗാനമേള ഏവരുടെയും മനം കവർന്നു. കേഫാക് ലീഗ് സ്പോണ്സര്മാരായ യൂണിമണി, ഗ്രാൻഡ് ഹൈപ്പർ, ബദർ സമ മെഡിക്കൽ സെന്റർ എന്നീ സ്ഥാപനങ്ങൾക്കുള്ള മൊമെന്റോ ചടങ്ങിൽ കൈമാറി  കേഫാകിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ് അംഗങ്ങളുടെയും ഫാമിലി മെമ്പേഴ്സിന്റെയും വിവിധ കലാപരിപാടികൾ അരങ്ങേറി ഒ.കെ റസ്സാക്ക് നന്ദി പറഞ്ഞു, യാസർ കരിങ്കല്ലത്താണി അവതാരകനായിരുന്നു