സ്വര്‍ണവില സർവകാല റെക്കോഡുകൾ തിരുത്തുന്നു; പവന് 50,800 കടന്നു

gold jewelry background / soft selective focus

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 50,000 രൂപ പിന്നിട്ട് വീണ്ടും കുതിപ്പ് തുടരുന്നു.

ഇന്ന് (01/04/2024) പവന് 85 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,880 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 6360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കഴിഞ്ഞ മാസം 29നാണ് പവന്‍ വില ആദ്യമായി 50,000 രൂപ കടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ ഇടിവുകൾ കണ്ടിരുന്നെങ്കിലും ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു