കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിൽ ആഗോള തലത്തിൽ കുവൈത്ത് പിന്നോട്ട് പോയി

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധിതരായവരുടെ കേസുകളിലും ആശുപത്രി ഐസിയുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ്  കുവൈത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. അതോടൊപ്പം, കോവിഡ്- 19 നെതിരായ ആഗോള രോഗപ്രതിരോധ വാക്സിനേഷനിൽ കുവൈത്ത് പിന്നോട്ട് പോയി. ലോകത്തെ 214 രാജ്യങ്ങളിൽ കുവൈത്ത്  ഇരുപത്തി എട്ടാം സ്ഥാനത്ത് നിന്ന് മുപ്പതിലേക്ക് പിന്തള്ളപ്പെട്ടു. സമീപകാലത്ത് ഇത് 28 ഉം 29 ഉം സ്ഥാനങ്ങളിൽ ആയിരുന്നു. ആറുമാസം മുമ്പ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിനുശേഷം ഇതുവരെ 3.38 ദശലക്ഷം ഫൈസർ, അസ്ട്രാസെനെക്ക ഡോസുകൾ കുവൈത്ത് ഉപയോഗിച്ചതായി സൂചിക വ്യക്തമാക്കുന്നു. ജൂൺ ഒന്നുമുതൽ ജൂൺ 26 വരെ ആശുപത്രി വാർഡുകളിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 37 ശതമാനവും തീവ്രപരിചരണ വിഭാഗത്തിൽ 47 ശതമാനവും വർദ്ധിച്ചു. വാക്സിൻ എടുക്കാത്തവരിലെ  രോഗബാധ തീവ്രപരിചരണ വിഭാഗത്തിൽ 88.5 ശതമാനം വാർഡുകളിൽ 92 ശതമാനം ആയി.