പാസ്പോർട്ട്‌ സേവനങ്ങൾക്ക്‌ ഏർപ്പെടുത്തിയ ഫീസ്‌ വർദ്ധന പിൻവലിക്കുക; കുവൈത്ത്‌ കെ എം സി സി

0
39

കുവൈത്ത് സിറ്റി : പാസ്പോർട്ട്‌ സേവനങ്ങൾക്ക്‌ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഫീസ്‌ വർദ്ധന പിൻവലിക്കണമെന്ന് കുവൈത്ത്‌ കെ എം സി സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിലക്കയറ്റവും വിമാന യാത്രാ നിരക്കിലെ വർദ്ധനവും പ്രവാസികളുടെ ജീവിത സാഹചര്യത്തെ ഇതിനകം തന്നെ ദു:സ്സഹമാക്കിയിട്ടുണ്ട്‌. പാസ്പോർട്ട്‌ സേവനങ്ങൾക്ക്‌ കൂടി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത്‌ ഏറെ പ്രയാസകരമാണ്‌ – കുവൈത്ത്‌ കെ എം സി സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ആക്ടിംഗ്‌ ജനറൽ സെക്രട്ടറി മുജീബ്‌ മൂടാൽ, ട്രഷറർ ഹാരിസ്‌ വള്ളിയോത്ത്‌ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.