ബയോമെട്രിക് വിവരങ്ങൾ നൽകാത്തവരുടെ എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി

കുവൈറ്റ് സിറ്റി: മാർച്ച് 1 മുതൽ ജൂൺ 1 വരെയാണ് രാജ്യത്ത് പൊതുജനങ്ങൾക്ക് ബയോമെട്രിക് വിവരങ്ങൾ കൈമാറുന്നതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. അനുവദിച്ച കാലയളവിനുള്ളിൽ ഈ പ്രക്രിയയ്ക്ക് വിധേയരാകാത്തവരുടെ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ഗൾഫ് സ്വദേശികളോ പ്രവാസികളോ  എന്ന വ്യത്യാസമില്ലാതെ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമത്തിന് വിധേയമാകണം. എയർപോർട്ട് വഴിയും, അബ്ദാലി, സാൽമി, നുവൈസീബ് എന്നീ, ലാൻഡ് പോർട്ടുകൾ വഴി വരുന്നവർക്കും ഇത് ബാധകമാണ്.

ബയോമെട്രിക് വിവരങ്ങൾ നൽകാൻ തയ്യാറാകാത്ത പ്രവാസികളിൽ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കും എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.