മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി. മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരമായ ‘സുഗതാഞ്ജലി’യുടെ കുവൈറ്റ് ചാപ്റ്റർ തല മത്സരം ഓൺലൈനായി സംഘടിപ്പിച്ചു.കുവൈറ്റ് ചാപ്റ്ററിന്റെ ഭാഗമായുള്ള വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികളാണ് സീനിയർ, ജൂനിയർ , സബ് ജൂനിയർ വിഭാഗത്തിൽ മത്സരാത്ഥികളായത്.സീനിയർ വിഭാഗത്തിൽ അഖിൽ സലിം കുമാർ (സാരഥി കുവൈറ്റ് ) ഒന്നാം സ്ഥാനവും, ശ്രേയ ശ്രീനിവാസൻ (സാരഥി കുവൈറ്റ് ) രണ്ടാം സ്ഥാനവും,ആൻ മറിയം ജിജു (പൽപ്പക്) മൂന്നാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ ഗൗതം വിനീത് (കല കുവൈറ്റ്) ഒന്നാം സ്ഥാനവും, ആവണി പേരോട്ട് (ഫോക്ക്) രണ്ടാം സ്ഥാനവും,അനഘ മനോജ് (സാരഥി കുവൈറ്റ് ) മൂന്നാം സ്ഥാനവും, സബ് ജൂനിയർ വിഭാഗത്തിൽ അനാമിക മനോജ് (സാരഥി കുവൈറ്റ് ) ഒന്നാം സ്ഥാനവും,എസ്തർ മറിയ ജോൺ (കല കുവൈറ്റ്) രണ്ടാം സ്ഥാനവും,അനാമിക ടി.കെ (പൽപ്പക്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടികൾക്ക് മലയാളം മിഷൻ  കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ പ്രൊ. വി. അനിൽ കുമാർ, ജി സനൽ കുമാർ, സജീവ് എം ജോർജ്,ബിന്ദു സജീവ്,ബിജു ആന്റണി, ബോബി തോമസ് (SMCA) എന്നിവർ നേതൃത്വം നൽകി.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിജയികൾ മലയാളം മിഷൻ സംഘടിപ്പിക്കുന്ന ആഗോളതല മത്സരത്തിൽ പങ്കെടുക്കും. വിജയികളായുള്ള കുട്ടികളെ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന് വേണ്ടി ചീഫ് കോഓർഡിനേറ്റർ ജെ സജി അനുമോദനം അറിയിച്ചു.