ഫർവാനിയ ആശുപത്രിയിൽ തീപിടിത്തമില്ലെന്ന് ആരോഗ്യ മന്ത്രാലയം; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചു

0
18

കുവൈറ്റ് സിറ്റി : ഫർവാനിയ ആശുപത്രിയിൽ തീപിടിത്തമുണ്ടായെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എയർ കണ്ടീഷനിംഗ് ഡക്ടുകൾ വൃത്തിയാക്കുന്നതിനിടെ ഉയർന്ന പൊടിപടലമാണ് ഒരു സന്ദർശകൻ പുകയാണെന്ന് തെറ്റിദ്ധരിച്ചത്. തുടർന്ന് അദ്ദേഹം അടിയന്തര സേവന നമ്പറായ 112-ൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.