ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് വാക്സിനേഷനായി മൊബൈൽ യൂണിറ്റുകൾ തയ്യാർ

കുവൈറ്റ് സിറ്റി: ആരോഗ്യ കാരണങ്ങളാൽ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്തവർക്ക് കുത്തിവെപ്പ് എടുക്കുന്നതിനായി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ തയ്യാറായി. എല്ലാ ആരോഗ്യമേഖലയിലും രണ്ട് മൊബൈൽ യൂണിറ്റുകൾ വീതമാണ് നിലവിൽ നൽകിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവ പ്രവർത്തനം ആരംഭിക്കും.

കിടപ്പു രോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. 20 മൊബൈല്‍ യൂണിറ്റുകൾ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്