OICC LADIES WING രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
18

കുവൈറ്റ് സിറ്റി : OICC ലേഡീസ് വിങ്ങും BDK Angel കുവൈറ്റും സംയുക്തമായി 2026 മെയ്‌ 29 ന് വെള്ളിയാഴ്ച അദാൻ ബ്ലഡ്‌ ബാങ്ക് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകിട്ടു 4.30 ന് ആരംഭിച്ച ക്യാമ്പിൽ 150 പേർ രജിസ്റ്റർ ചെയ്യുകയും 125 പേർ രക്തദാനം ചെയ്യുകയും ചെയ്തു.

OICC ലേഡീസ് വിങ് സെക്രട്ടറി ധന്യ മുകേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ OICC ലേഡീസ് വിങ്ങ് ചെയർപേഴ്സൺ ഷെറിൻ ബിജു അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ രക്തദാനം മനുഷ്യ സേവനത്തിന്റെ ഏറ്റവും മഹത്തായ രൂപമാണെന്നും നാം നൽകുന്ന ഓരോ തുള്ളി രക്തവും ഒരു ജീവന് പുതിയ പ്രതീക്ഷകൾ ആണ് നൽകുന്നത് എന്നും ഓർമപ്പെടുത്തി. OICC പ്രസിഡന്റ്‌ സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയുകയും രക്തദാനത്തിന്റെ മഹത്വത്തെകുറിച്ചും രക്തത്തിനു പകരം വയ്ക്കാൻ മറ്റൊന്നും ഇല്ലെന്നും അത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് ഉള്ള ജീവന്റെ ദാനം ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഓർമപെടുത്തി. OICC സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി M. A നിസാം, OICC വനിതാവിഭാഗം ചുമതലയുള്ള ബിനു ചെമ്പാലയം, BDK Angel കോർഡിനേറ്റർമാരായ സോഫി രാജൻ, ലിനി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

OICC ലേഡീസ് വിങ്ങ് വൈസ് പ്രസിഡന്റ്‌ റാഫിയ അനസ്, സെക്രട്ടറി സെനി നെജിൻ, എക്സിക്യൂട്ടീവുകളായ ഷെറിൻ അരുൺ, രജിത തുളസിധരൻ, ജയലളിത കൃഷ്ണൻ, ലീന റെജി, ദീപ ലിജോ എന്നിവരും മറ്റു വനിതാ അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. OICC ലേഡീസ് വിങ്ങ് ട്രഷറർ ടീബ ഇഞ്ചകളോടിൽ രക്തദാന ക്യാമ്പിൽ പങ്കെടുത്ത ഒഐസിസി ഭാരവാഹികൾക്കും, രക്ത ദാത്താക്കൾക്കും, BDK ആംഗിൾ ടീമിനോടും, OICC ലേഡീസ് വിങ്ങിനോടും, ഈ പ്രോഗ്രാമിൽ സഹകരിച്ച മലബാർ ഗോൾഡ്, ലുലു എക്സ്ചേഞ്ച്, ഗ്രാൻഡ് ഹൈപ്പർ എന്നിവരോടും ഉള്ള നന്ദി അറിയിച്ചു.

പരിപാടിയുടെ ഭാഗമായി OICC ലേഡീസ് വിങ്ങും BDK Angel ടീം ആദരസൂചകമായി പരസ്പരം മൊമെന്റോകൾ കൈമാറി.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. OICC യൂത്ത് വിങ്ങ് പ്രസിഡന്റ്‌ ഷോബിൻ സണ്ണി, ഒഐസിസി ജില്ലാ പ്രസിഡന്റുമാർ , ജില്ലാ സെക്രട്ടറിമാർ, മറ്റു OICC നാഷണൽ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.