പ്രവാസി വെൽഫെയർ ഫർവാനിയ യൂണിറ്റ് ഭാരവാഹികൾ

0
20

കുവൈറ്റ്‌ സിറ്റി: പ്രവാസി വെൽഫെയർ ഫർവാനിയ യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പും യൂണിറ്റ് പുന:സംഘാടനവും നടന്നു. ഫർവാനിയ യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ഖലീൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ഷമീറ ഖലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് അസ് ലം സീബ (പ്രസിഡന്റ്), റസാക്ക് കെ. സലാം (സെക്രട്ടറി), നിസാർ മർജാൻ (ട്രഷറർ), അഷറഫ് വാക്കത്ത് (വൈസ് പ്രസിഡന്റ്), അമ്പിളി ഗോപാലൻ (അസിസ്റ്റന്റ് സെക്രട്ടറി), ഷബീന അബ്ദുശുക്കൂർ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരേയും പതിനഞ്ചംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി റസാക്ക് കെ. സലാം നന്ദി പറഞ്ഞു.