സംസ്ഥാനങ്ങൾക്ക് നൽകുന്ന കോവിഷീൽഡ് വാക്സിൻ്റെ വില 300 രൂപയായി കുറച്ചു

0
157

ഡൽഹി : സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സീന്റെ വില കുറയ്ക്കും. നേരത്തെ ഒരു ഡോസിന് നിശ്ചയിച്ചിരുന്ന 400 രൂപയിൽ നിന്ന് 100 രൂപ കുറച്ച് 300 രൂപയായി നൽകാം എന്നാണ് അറിയിച്ചിരിക്കുന്നത്. മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വാക്സിന് വില കുറയ്ക്കുന്നത് എന്ന് സീറം ഇൻസ്റ്ററ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. അതേസമയം സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വിലയിൽ മാറ്റമുണ്ടാകില്ല, ഒരു വാക്സിന് 600 രൂപ എന്ന നിരക്കിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഈടാക്കും.

കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും കൊവിഡ് വാക്സീൻ വ്യത്യസ്ത നിരക്കിൽ വിൽപ്പന നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.കേന്ദ്ര സർക്കാരിന് ഡോസിന് 150 രൂപ, സംസ്ഥാനസർക്കാറിന് 400 , സ്വകാര്യ ആശുപത്രിക്ക് 600 എന്ന നിരക്കിൽ വാക്സിൻ നൽകുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.