ഗാർഹിക തൊഴിലാളികളെ മടക്കി കൊണ്ടുവരുന്നതിനുള്ള ബെൽ സലാമ പുതിയ തൊഴിലാളി നിയമനത്തിനും ഉപയോഗപ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി: മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് കുവൈത്തിൽ ഇന്നുമുതൽ പുതിയ ഗാർഹിക തൊഴിലാളി നിയമനം നടത്താം. വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളും ഇന്നുമുതൽ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ബെൽസലാമ പ്ലാറ്റ്ഫോം പുതുതായി നിയമിക്കപ്പെടുന്നവരെ രാജ്യത്ത് എത്തിക്കാൻ ഉപയോഗപ്പെടുത്തിയേക്കും എന്നും സൂചനയുണ്ട്.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തുന്നതിനുള്ള രജിസ്ട്രേഷൻ നടത്താൻ ഇപ്പോഴും അപേക്ഷ ലഭിക്കുന്നതായി അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു.

ഇന്ത്യ-ഫിലിപ്പൈൻസ് ശ്രീലങ്ക ബംഗ്ലാദേശ് ദേശ നേപ്പാൾ ആൾ എന്ന രാജ്യങ്ങളിൽനിന്ന് കാർഷിക തൊഴിലാളികളെ മടക്കിക്കൊണ്ടു വരുന്നതിനായി വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു.